പൊൻകുന്നം : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇആർ.ടി.സി പൊൻകുന്നം ഡിപ്പോയ്ക്ക് മുമ്പിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തി. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയ സൂപ്പർ ഫാസ്റ്റ് ബസുകൾ തിരികെ എത്തിച്ച് കുടിയേറ്റ മേഖലയിലേക്കുള്ള സർവീസ് പുനരാരംഭിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ. ബാലു ജി.വെള്ളിക്കര, ജോർജുകുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, ടോമി പാലമുറി, ജോഷി ഞള്ളിയിൽ, രഞ്ജിത് ചുക്കനാനി എന്നിവർ പ്രസംഗിച്ചു.