പാലാ : ഭരണങ്ങാനത്തെ ഭക്തി സാന്ദ്രമാക്കി വി.അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഏറെ പരിമിതികളോടെയാണ് ഈ വർഷത്തെ പ്രധാന തിരുനാൾ ആഘോഷിക്കുന്നത്. വലിയ ജനക്കൂട്ടവും തിരക്കും ഒഴിവാക്കുന്നതിനായി എല്ലാ നടപടികളും പൂർത്തിയായി. പുലർച്ചെ 5.30ന് വി. കുർബാന, നൊവേന ഫാ. ജോസ് വള്ളോംപുരയിടത്തിൽ (റെക്ടർ, സെന്റ്. അൽഫോൻസാ ഷ്രൈൻ ചർച്ച് ഭരണങ്ങാനം) കാർമ്മികത്വം വഹിക്കും. 6.45ന് വി. കുർബാന, നൊവേന: ഫാ. ബെർക്കുമാൻസ് കുന്നുംപുറം (കോർപ്പറേറ്റ് സെക്രട്ടറി, എഡ്യക്കേഷണൽ ഏജൻസി പാലാ രൂപത), 8 ന് വി. കുർബാന, നൊവേന: ഫാ എബ്രാഹം തകിടിയേൽ (അസി. വികാരി, ഭരണങ്ങാനം ഫൊറോനപള്ളി), 11 ന് സീറോ മലബാർസഭ മേജർ ആർച്ച ്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ, സഹകാർമ്മികർ ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോസഫ് തെരുവിൽ, ഫാ. ചെറിയാൻ മൂലയിൽ. ഉച്ചകഴിഞ്ഞ് 3 ന് വി. കുർബാന,നൊവേന : ഫാ. ജോസഫ് നെല്ലിക്കതെരുവിൽ (പ്രൊക്കറേറ്റർ, പാലാ രൂപതാ) കാർമ്മികത്വം വഹിക്കും. 5.00ന് വി. കുർബാന, നൊവേന, റവ. ഫാ. ജോസഫ് കുഴിഞ്ഞാലിൽ (ഡയറക്ടർ, നഴ്‌സിംഗ് കോളേജ് ചേർപ്പുങ്കൽ) കാർമ്മികനാകും. 6.30ന് ജപമാലയോടെ തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകും.