കോട്ടയം : 'സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം' എന്ന മുദ്രാവാക്യമുയർത്തി ബി.ഡി.ജെ.എസ് കോട്ടയം ഗാന്ധിസ്ക്വയറിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാജി ശ്രീശിവം, റിജേഷ് സി.ബ്രീസ് വില്ല, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അജിത സാബു, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.റെജിമോൻ, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റെജി അമയന്നൂർ എന്നിവർ പ്രസംഗിച്ചു.