അടിമാലി: താലൂക്ക് ആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം മെല്ലെപ്പോക്കിൽ. രണ്ട് മാസം മുൻപാണ് ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിന് തുക അനുവദിച്ചത്. ഇതോടെ വിദേശ മലയാളികൾ ഉൾപ്പെടെ വിവിധ സംഘടനകൾ 10കൊവിഡ് രോഗികൾക്ക് ഇത് ഏറെ പ്രയോജനപ്പെടും എന്നത് സവിശേഷതയായി കണക്കാക്കപ്പെട്ടിരുന്നു. ഇതിനിടെ ആശുപത്രി സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടുന്ന ഭരണസമിതി അംഗങ്ങൾ ഓക്‌സിജമ്പ്‌ലാന്റിന് 68 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.കാലതാമസം ഒഴിവാക്കി പ്ലാന്റ് നിർമാണത്തിന് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ നടപടി ഇഴയുകയുന്നത് പ്രതിഷേധത്തിന് കാരണമാകുകയാണ്.
കാലതാമസം പ്ളാന്റ്
നഷ്ടപ്പെടുത്തും
പദ്ധതി നടപ്പാക്കേണ്ട അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രഥമിക നടപടി പോലും കൈ കൊണ്ടിട്ടില്ല. കാലതാമസം മൂലം അനുവദിച്ച ഓക്‌സിജൻ പ്ലാന്റ് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ. കൂടാതെ ഇത്രയും വലിയ ഓക്‌സിജൻ പ്ലാന്റിന്റെ ആവശ്യകതയില്ലായെന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങുന്നതായും പറയപ്പെടുന്നു.