കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടയം നഗരസഭയുടെ വിവിധ വാർഡുകളിലുള്ള വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് വട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബ്ലോക്ക് പ്രസിഡന്റ് നിബു കോയിത്തറ, അപ്പച്ചൻ, സുഷ്മ രാജേഷ് എന്നിവർ പ്രസംഗിച്ചു.