തൊടുപുഴ: ജില്ലയിൽ മാസങ്ങളായി ചെറിയ വിലയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ല. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50ന്റെയും 100ന്റെയും മുദ്രപത്രങ്ങളാണ് തീരെ കിട്ടാനില്ലാതായത്. ജനനമരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുക്കാൻ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ലൈഫ് മിഷനടക്കമുള്ള സർക്കാർ പദ്ധതികൾ തുടങ്ങിയവയ്ക്കടക്കം വിവിധ കരാറുകൾ തയ്യാറാക്കാൻ കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്ക് ഇപ്പോൾ 500ന്റെ മുദ്രപത്രം വാങ്ങേണ്ട അവസ്ഥയിലാണ് ഈ കൊവിഡ് ദുരിത കാലത്ത് പൊതുജനം. 500 രൂപയുടെ മുദ്രപത്രമാണ് നിലവിൽ വെണ്ടർമാരുടെ കൈകളിൽ കുറച്ചെങ്കിലുമുള്ളത്. രണ്ടാം ലോക്ക് ഡൗൺ വന്നതോടെയാണ് ക്ഷാമം രൂക്ഷമായത്.