വൈക്കം : പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം നിർമ്മിക്കുന്ന മൾട്ടി സർവീസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. നീതി സൂപ്പർ മാർക്കറ്റ്, അഗ്രോ ഷോപ്പ്, ട്രെയിനിംഗ് ഹാൾ, ഡയഗ്നോസ്റ്റിക് സെന്റർ, നീതി മെഡിക്കത്സ്, ‌ഡോക്ടേഴ്സ് കൺസൾട്ടിംഗ് സെന്റർ, കോൾഡ് സ്റ്റോറേജ്, ഗോഡൗൺ സൗകര്യം, ടൂറിസത്തെ ബന്ധപ്പെടുത്തി മുറികൾ തുടങ്ങി വിവിധങ്ങളായ സംരംഭങ്ങളാണ് മൾട്ടി സർവീസ് സെന്ററിലുള്ളത്. സി.കെ.ആശ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി സ്വാഗതം പറയും.