ചങ്ങനാശേരി: എം.സി റോഡിനു മധ്യഭാഗത്ത് അപകടകെണിയൊരുക്കി കുഴി. വാഴപ്പള്ളി മധുമൂല സെന്റ് തെരേസാസ് സ്‌കൂളിന് മുൻവശത്തെ റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അറിയാതെ എത്തുന്ന യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ അപായസൂചകമായി കുഴിയിൽ പച്ചിലയും മറ്റും നാട്ടിയിരിക്കുകയാണ്. പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി റോഡിൽ മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. റീടാറിംഗ് നടത്തിയെങ്കിലും കുഴിയുള്ള ഭാഗം റോഡ് നിരപ്പിൽ നിന്നും താഴ്ന്നാണ് സ്ഥിതിചെയ്യുന്നത്. കുഴി രൂപപ്പെട്ട ഭാഗത്ത് നിന്നും വെള്ളം പൊട്ടിയൊഴുകുന്നതും പതിവാണ്.