മുണ്ടക്കയം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ദാസ് അദ്ധ്യക്ഷയായിരുന്നു. കോഴി തീറ്റ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമയും, മരുന്ന് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപും നിർവഹിച്ചു. കെപ്കോ മാനേജിംഗ് ഡയറക്ടർ ഡോ.വിനോദ് ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാന്മാരായ സി.വി അനിൽകുമാർ, പ്രസന്ന ഷിബു, ബിൽസി മാനുവേൽ, ഗ്രാമ പഞ്ചായത്തംഗം ബെന്നി ചേറ്റുകുഴി, രാഷ്ട്രീയ കക്ഷി നേതാക്കളായ വിനീത്പനമൂട്ടിൽ, റെജീന റഫീക്ക്, സുനിൽ ടി.രാജ്, ഗ്രാമപഞ്ചയെത്ത് അംഗങ്ങളായ ഷീല ഡോമനിക്ക്, ഫൈസൽ മോൽ, കെ.എൻ സോമരാജൻ, സൂസമ്മ മാത്യു കെ.റ്റി.റെയ്ച്ചൽ, ഷിജി എന്നിവർ പങ്കെടുത്തു.