exm

കോട്ടയം : കൊവിഡ് ഉയർത്തിയ വെല്ലുവിളിക്കിടെ ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കി കോട്ടയം. കഴിഞ്ഞ തവണ 87.73 ശതമാനമായിരുന്നു വിജയമെങ്കിൽ ഇക്കുറി അത് 88.16 ശതമാനത്തിലേയ്ക്ക് ഉയർത്താനായി. 131 സ്‌കൂളുകളിൽ പരീക്ഷയെഴുതിയ 21253 വിദ്യാർത്ഥികളിൽ 18737 പേരും ഉപരിപഠനത്തിന് അർഹത നേടി. 3157 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയ 56 പേരിൽ 50 പേരും ഉപരിപഠനത്തിന് അ‌ർഹതനേടി. 89.29 ശതമാനമാണ് വിജയം. 3 പേർ എല്ലാവിഷയത്തിനും എ പ്ളസ് നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 712 പേർ പരീക്ഷയെഴുതിയതിൽ 413 പേർ മാത്രമാണ് വിജയിച്ചത്. വിജയ ശതമാനം 58.01. 20 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

നൂറുമേനി ഇവർക്ക്

 ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്
 ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്
വാഴപ്പള്ളി സെന്റ് തെരേസാസ് ജി.എച്ച്.എസ്. എസ്.
 കുര്യനാട് സെന്റ് ആൻസ് എച്ച്.എസ്.എസ്.
തെള്ളകം ഹോളിക്രോസ് എച്ച്.എസ്.എസ്
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്
 പുതുപ്പള്ളി ഡോൺ ബോസ്‌കോ എച്ച് .എസ് .എസ്
 ചങ്ങനാശ്ശേരി സെന്റ് ആൻസ് ജി.എച്ച്.എസ്. എസ്
 മണിമല സെന്റ് ജോർജ് എച്ച് .എസ്. എസ്
 ചെത്തിപ്പുഴ ക്രിസ്തു ജ്യോതി എച്ച്.എസ്.എസ്.
 മാന്നാനം കെ.ഇ. ഇംഗ്ലിഷ് മീഡിയം
എച്ച്. എസ് .എസ്
 കങ്ങഴ ബസേലിയസ് ഇംഗ്ലീഷ് മീഡിയം എച്ച് .എസ് .എസ്
 പെരുന്ന എസ് എച്ച്. ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്.
 കുറവിലങ്ങാട് നസ്രത്ത് ഹിൽ ഡീപാൾ എച്ച്. എസ് .എസ്
 തലയോലപ്പറമ്പ് നീർപ്പാറ ബധിര വിദ്യാലയം
വിളക്കുമാടം സെന്റ് ജോസഫ്‌സ്
എച്ച്.എസ്.എസ്.