പാലാ: ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ അനുമതി കൊടുത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ 9 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധസമരം നടന്നു. ജില്ലാ തല ഉദ്ഘാടനം യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പാലായിൽ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോസ് ഇടേട്ട്, ബാബു മുകാല, ജോസ് കുഴികുളം,ബേബിച്ചൻ കടുകംമാക്കൽ, അവിരാച്ചൻ മുല്ലൂർ, ഗസ്ലി ഇടക്കര എന്നിവർ പ്രസംഗിച്ചു.