കൊടുങ്ങൂർ: ക്ഷീരവികസന വകുപ്പിന്റെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷീരകർഷകർക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ ഗിരീഷ് കുമാർ നിർവഹിച്ചു. കൊടുങ്ങൂർ ക്ഷീരസംഘത്തിൽ നടന്ന പരിപാടിയിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം ജോൺ, ഗീത എസ് പിള്ള, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഡി.സേതുലക്ഷ്മി,സംഘം പ്രസിഡന്റ് കൃഷ്ണൻകുട്ടി ചെട്ടിയാർ, ടോണി തുടങ്ങിയവർ സംസാരിച്ചു.