പാലാ: നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബിജി മണ്ഡപം ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിലെ വോട്ടു ചോർച്ചയും, പാലാ അടക്കമുള്ള മണ്ഡലങ്ങളിലെ വോട്ട് കുറവും അടിയന്തിരമായി എൻ.ഡി.എ യോഗത്തിൽ ചർച്ചചെയ്തു കാരണക്കാർക്കെതിരെ നടപടി സ്വീകരിച്ച് ഘടകകക്ഷികളെ വിശ്വാസത്തിൽ എടുക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. അനീഷ് ഇരട്ടയാനി അദ്ധ്യക്ഷത വഹിച്ചു.