vigilance

കോട്ടയം: ജില്ലാ വിജിലൻസ് യൂണിറ്റിന് ബാഡ്ജ് ഒഫ് ഒാണറിന്റെയും തിളക്കം. വിജിലൻസ് എസ്.പി അടക്കം നാല് ഉദ്യോഗസ്ഥർക്കാണ് അന്വേഷണ മികവിനുള്ള ബഹുമതി ലഭിച്ചത്. സർക്കാരിന്റെ തന്നെ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ അഴിമതിക്കേസുകൾ കണ്ടെത്തി ന‌ടപടിയെടുക്കുകയും ആ കേസുകൾ കോടതിയിൽ തെളിയിക്കുന്നതിനുള്ള അന്വേഷണ മികവു പ്രകടിപ്പിക്കുകയും ചെയ്തതിനാണ് ബഹുമതി.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൽ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാർ, ഇതേ യൂണിറ്റിലെ ഇൻസ്‌പെക്ടർ റെജോ പി.ജോസഫ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസന്റ് കെ.മാത്യു, റെനി മാണി എന്നിവർക്കാണ് ബാഡ്ജ് ഒഫ് ഒാണർ ലഭിച്ചത്.