rubber

കോട്ടയം : ചിരട്ടപാൽ ഇറക്കുമതി വഴി റബർ കർഷകരെ കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കമ്പനികൾക്ക് വിറ്റിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം പാലായിൽ നിർവ്വഹിക്കുകയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, എന്നിവർ പ്രസംഗിച്ചു. അഡ്വ പ്രിൻസ് ലൂക്കോസ് , വി.ജെ ലാലി, അജിത്ത് മുതിരമല, തോമസ് കുന്നപ്പള്ളി, അഡ്വ ജയിംസ് കടവൻ, സേവ്യർ കുന്നത്തേട്ട്, അഡ്വ. ജയിസൻ ജോസഫ്, മാഞ്ഞൂർ മോഹൻകുമാർ, മജു പുളിക്കൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.