വൈക്കം : ഗുരുകാരുണ്യം പദ്ധതിയിൽപെടുത്തി എസ്.എൻ.ഡി.പി യോഗം 128-ാം നമ്പർ വടക്കേമുറി ശാഖയിൽ നടന്ന പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ് മോഹൻ, രമ സജീവൻ, ശ്രീജ, അജികുമാർ, സുഹാസ്, ബിനീഷ് ബാബു എന്നിവർ പങ്കെടുത്തു.