വൈക്കം: വാക്‌സിൻ നൽകൂ ജീവൻ രക്ഷിക്കൂ, വാക്‌സിൻ വിതരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.​ടി.യു.സി ജില്ലാ കമ്മി​റ്റി ജില്ലയിൽ ഉടനീളം ആശൂപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കത്ത് 10 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.

ഐ.എൻ.ടി.യു.സി വൈക്കം നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി പടിക്കൽ നടത്തിയ ധർണ സംസ്ഥാന കമ്മി​റ്റി അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാർ, പ്രീത രാജേഷ്, വൈക്കം ജയൻ, കെ.എം.രാജപ്പൻ, സന്തോഷ് ചക്കനാടൻ, ജിജി പുന്നപ്പുഴി എന്നിവർ പ്രസംഗിച്ചു.

ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുമ്പിൽ നടന്ന ധർണ ഐ.എൻ.​ടി.യു.സി റീജിയണൽ കമ്മ​റ്റി പ്രസിഡന്റ് പി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് എ.എം സോമൻ അദ്ധ്യക്ഷത വഹിച്ചു. ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉല്ലല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ നടന്ന ധർണ തലയാഴം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജി.രാജീവ് ഉദ്ഘാടനം ചെയ്തു. സജീവ് ഉഴുന്നുതറ അദ്ധ്യക്ഷത വഹിച്ചു. മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടന്ന ധർണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് ഉദ്ഘാടനം ചെയ്തു. മോഹൻ.കെ.തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ നടന്ന ധർണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.ഐ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.