വൈക്കം : ഫിഷറീസ് വകുപ്പിന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സഹായ സഹകരണത്തോടെ 17-ാം വാർഡിൽ എം.ജെ.വർഗ്ഗീസ് മണിപ്പാടം ബയോഫ്ലോക്ക് സംവിധാനത്തിൽ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് വിജയം.

പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. 20,000 ലി​റ്റർ വെളളം സംഭരിക്കാവുന്ന ടാങ്കിൽ 1500 ഗിഫ്​റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആദ്യ വിളവെടുപ്പിൽ 300 കിലോ മത്സ്യം ലഭിച്ചു. 200 രൂപ നിരക്കിലാണ് വിൽപന നടത്തിയത്. ഫിഷറീസ് ഓഫീസർ കെ. ജെ പൊന്നമ്മ, അഗ്രിക്കൾച്ചറൽ പ്രമോട്ടർ സുധ ഷാജി, കർഷകൻ എം. ജെ. വർഗ്ഗീസ്, രാധാകൃഷ്ണൻ ചെല്ലിത്തറ എന്നിവർ പങ്കെടുത്തു.