മുണ്ടക്കയം: ശബരിമല മേൽശാന്തി നിയമനത്തിൽ മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ വൈദിക യോഗത്തിന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് നാമജപ പ്രതിഷേധം നടത്തും. നാമജപ പ്രതിഷേധം രാവിലെ 11.30ന് യൂണിയൻ സെക്രട്ടറി അഡ്വ.പി ജീരാജ് ഉദ്ഘാടനം ചെയ്യും.വൈദിക യോഗം യൂണിയൻ തല പ്രസിഡന്റ് മുക്കുളം വിജയൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.എൻ പുരം പി.കെ ബിനോയ് ശാന്തി ആമുഖ പ്രഭാഷണം നടത്തും. യൂണിയന് കീഴിലെ താന്ത്രിക ശ്രേഷ്ഠന്മാർ പ്രതിഷേധത്തിൽ പങ്കെടുക്കും.