dcc

കോട്ടയം: കൈയാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കുക, ക്രിമിനലുകൾക്കു വേണ്ടി ഖജനാവ് ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ട്രേറ്റിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭാ കൈയാങ്കളി കേസ് വിഷയത്തിൽ ജോസ് കെ.മാണി ആത്മവഞ്ചനയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു പുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സോനാ, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, സുധാ കുര്യൻ, അഡ്വ.ജി.ഗോപകുമാർ, നന്തിയോട് ബഷീർ, എം.പി. സന്തോഷ് കുമാർ, സണ്ണി കാഞ്ഞിരം, ടി.ഡി.പ്രദീപ് കുമാർ, ശോഭാ സലിമോൻ എന്നിവർ പ്രസംഗിച്ചു.