കോട്ടയം : അഭയദേവിന് കോട്ടയത്ത്‌ അർഹിക്കുന്ന സ്മാരകം വേണമെന്ന് തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡന്റ് കണ്ണൻ മന്നക്കുന്നം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. മോഹനൻ എം.ജി, വെങ്കിടേശ്വര പൈ എന്നിവർ സംസാരിച്ചു. മഹാദേവൻ, സുബൈദ, ഉല്യ ലത്തീഫ് എന്നിവർ അഭയദേവ് രചിച്ച ഗാനങ്ങൾ ആലപിച്ചു.