തലയോലപ്പറമ്പ് : തിരുപുരം റസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ആശാവർക്കർമാരായ അനിലാ ഉദയൻ ,മിനി ചൂരാവേലി, മോളമ്മ ശശിധരൻ, ഉഷ കൊറ്റാടി എന്നിവരെ ആദരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവസ്വം ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൂടിയ യോഗത്തിൽ പ്രസിഡന്റ് കെ.എൻ.സദാശിവൻ നായർ അദ്ധ്യക്ഷനായിരുന്നു. ജോസ് വേലിക്കകം, അനിത സുബാഷ്, കെ.എസ്.മണി, അഡ്വ.ഫിറോസ് മാവുങ്കൽ, കലാ സോമൻ, സി.പി വേണു, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പി.കെ. ശശിധരൻ സ്വാഗതവും , ഡി.കെ രാജഗോപാൽ നന്ദിയും പറഞ്ഞു.