ചേർപ്പുങ്കൽ : സംസ്ഥാന വനിതാശിശുക്ഷേമവകുപ്പ് ചേർപ്പുങ്കൽ ബി.വി.എം കോളേജിന്റെ സഹകരണത്തോടെ ജൻഡർ അവബോധ പരിശീലന പരിപാടി നടത്തി. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് അസോസിയേറ്റ് പ്രൊഫസറും ജൻഡർ പരിശീലകയുമായ ബെനി വിത്സൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മഹിളാ ശക്തി കേന്ദ്രം കോ-ഓർഡിനേറ്റർ റിയാ അലക്‌സ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ജോർജുകുട്ടി വട്ടോത്ത്, വോളന്റിയർ സെക്രട്ടറി ആദിത്യ സി.എം എന്നിവർ പ്രസംഗിച്ചു.