ചങ്ങനാശേരി: സ്വർണപ്പണിക്കാരനായ മുരുകൻ ആചാരി വാടകവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂന്നു മക്കളാണ് സേതുനാഥിന്, ഇളയകുട്ടിക്ക് എട്ടുമാസം മാത്രമാണ് പ്രായം. അപകടത്തിന് ഇടയാക്കിയ ബൈക്കോടിച്ച ശരത്തിന്റെ പിതാവ് ടിപ്പർ ലോറി ഡ്രൈവറാണ്. ഒരു സഹോദരിയുണ്ട്. ബൈക്ക് അഭ്യാസക്കൂട്ടായ്മയിലെ അംഗമാണ് ശരത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സേതുനാഥിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടത്തി.