sivankutty

കോട്ടയം: വിദ്യാഭ്യാസ മന്ത്രി ശിവ൯കുട്ടി രാജിവയ്ക്കാ൯ തയ്യാറാകുന്നില്ലെങ്കിൽ, ഇനിയുള്ള നിയമ സഭാ കാലഘട്ടത്തിൽ അദ്ദേഹം 'സ്പീക്കറുടെ മേശപ്പുറത്തു' തന്നെ നിൽക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. അദ്ദേഹം നായകത്വം നൽകുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാർത്ഥികൾക്ക് ഈ "മാതൃകാപരമായ പ്രതിഷേധ പ്രകടനം" എന്നും കാണാൻ പറ്റുന്ന സാഹചര്യമുണ്ടാക്കണം. അതിന് ഏറ്റവും നല്ല മാർഗ്ഗം മന്ത്രി എല്ലാദിവസവും സ്പീക്കറുടെ മേശയുടെ മുകളിൽ കയറിനിൽക്കുന്നതാണ്. സുപ്രീം കോടതി വിധിയിൽ ഏറ്റവും സന്തോഷിക്കുന്നത് മാണിയുടെ ആത്മാവായിരിക്കുമെന്നും തോമസ് പറഞ്ഞു.