വൈക്കം : എൻ.സി.പി ചെമ്പ് മണ്ഡലം പ്രവർത്തക യോഗം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടി. ജില്ലാപ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. റിട്ട.ഐ.ആർ.എസ് വേണുഗോപാൽ പി.കെയുടെ നേതൃത്വത്തിൽ പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. അനിൽകുമാർ മുഖ്യപ്രസംഗം നടത്തി. തോമസ് വി.എം , ജിജോ ജോസഫ്, വിമൽഫിലിപ്പ്, വി.എസ്. കാർത്തികേയൻ, കെ.ആർ.സദാശിവൻ, വിപിൻ, അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.