പൊൻകുന്നം: സബ് ജയിലിൽ 31 പേർ കൊവിഡ് ബാധിതരായി. 26 റിമാൻഡ് തടവുകാർക്കും അഞ്ച് ജയിൽ ജീവനക്കാർക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാർ വീടുകളിലാണ്. തടവുകാരെ ജയിലിനുള്ളിൽ പ്രത്യേകം പാർപ്പിച്ച് ചികിത്സാ സൗകര്യം ഒരുക്കിയെന്ന് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് പറഞ്ഞു.
51 തടവുകാരാണ് ആകെയുള്ളത്. കൊവിഡ് ബാധിതരല്ലാത്തവരെ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകാത്ത വിധം പ്രത്യേകം സെല്ലിലേക്ക് മാറ്റി. ആകെ 16 ജീവനക്കാരാണ് പൊൻകുന്നം ജയിലിലുള്ളത്.