കുമരകം : സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി ഇൻസുലിൻ ഇല്ല . കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പ്രമേഹരോഗികൾക്ക് ഇത് ഇരട്ടി ദുരിതമായി. സാധാരണയായി പ്രമേഹരോഗികൾ ഉപയോഗിക്കുന്ന 40 യൂണിറ്റിന്റെ ഹ്യൂമൻ മിക്സ്റ്റാർഡിന് 134 രൂപയാണ് വില. ജെൻ ഔഷധിയിൽ 90 രൂപയും. ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന കുമരകത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഇൻസുലിൻ ഇപ്പോൾ പുറത്തു നിന്ന് വില കൊടുത്തു വാങ്ങണം. എത്രയും പെട്ടെന്ന് ഇൻസുലിൻ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു