ഭരണങ്ങാനം : വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധത ഉള്ളവരായി വളരണമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മുഴുവൻ മാർക്ക് നേടി വിജയിച്ച ഏക വിദ്യാർത്ഥിയായ വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഐബി മറിയം അപ്പൂട്ടിയെ വീട്ടിലെത്തി അനുമോദിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർമാരായ സോജൻ തൊടുക, വിഷ്ണു പി.വി, സ്റ്റാഫ് സെക്രട്ടറി ബിനോയി നരിതൂക്കിൽ, സ്റ്റാഫ് പ്രതിനിധി ഷാന്റി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് ജോജി കുന്നത്തുപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.