കോട്ടയം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താനുള്ള അശ്വമേധം ഭവന സര്‍വേയുടെ നാലാം ഘട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മിയുടെ വസതിയില്‍ തുടക്കം. ഫെബ്രുവരി 15 വരെ സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കും. കുഷ്ഠരോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ സഹായകമാകുന്ന ലഘുലേഖയും വിതരണം ചെയ്യും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിഎൻ വിദ്യാധരൻ, ഉള്ളനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജെയ്സി എം കട്ടപ്പുറം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ ഡി. ശ്രീകുമാരൻ എന്നിവര്‍ സംസാരിച്ചു.