പാലാ: ദേവസ്വം ബോർഡിന്റെ ജാതി വിവേചനത്തിനും ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിലെ ബ്രാഹ്മണാധിപത്യത്തിനും എതിരെ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് സബ് ഗ്രൂപ്പ് ഓഫിസിനു മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ മുഖ്യപ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി രാജൻ പ്രസംഗിക്കും. വൈദികയോഗം മീനച്ചിൽ യൂണിയൻ ഭാരവാഹികളായ ബാബുനാരായണൻ തന്ത്രി, രഞ്ചൻ ശാന്തി, ബിനോയ് ശാന്തി, രവീന്ദ്രൻ ശാന്തി, അജേഷ് ശാന്തി, അർജുൻ ശാന്തി എന്നിവർ പ്രസംഗിച്ചു.