അയ്മനം : വല്യാട് - തൂമ്പുങ്കൽ - എഫ്.എച്ച്.എസി റോഡ് തകർന്നതോടെ രോഗികളും വാക്സിനേഷനെത്തുന്നവരും ദുരിതത്തിൽ. ഏറെക്കാലമായി വാഹനയാത്രയും കാൽനടയാത്രയും അസാദ്ധ്യമാണ് റോഡിലൂടെ. ജലനിധി പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചതോടെയാണ് നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിച്ചിരുന്ന വഴി തകർന്ന് തരിപ്പണമായത്. ടാക്സിയും ഓട്ടോയും വിളിച്ചാൽ ഇവിടേക്ക് വരാതെയായി. കരീമഠം പ്രദേശത്തുള്ളവർ ആശുപത്രിയിലെത്താനായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പ്രൈമറിഹെൽത്ത് സെന്ററായിരുന്ന ആതുരാലയം ഫാമിലി ഹെൽത്ത് സെന്റർ ആക്കിയെങ്കിലും ഇവിടെ എത്തിച്ചേരാൻ നല്ല റോഡില്ലാത്തതാണ് പ്രതിസന്ധി.