കട്ടപ്പന: ചേമ്പളംഏഴാംമൈൽ റോഡ് നിർമാണം ഒച്ചിഴയും വേഗത്തിൽ. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് ടാറിംഗ് നടത്തിയെങ്കിലും കലുങ്കുകളും സംരക്ഷണ ഭിത്തികളും പൂർത്തീകരിച്ചിട്ടില്ല. ടാറിംഗിലും അപാകതയുള്ളതായി നാട്ടുകാർ ആരോപിച്ചു. 2 വർഷം മുമ്പ് ആരംഭിച്ച നിർമാണ ജോലികൾ പൂർത്തീകരിക്കാത്തത് കരാറുകാരന്റെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്. 6 കോടി രൂപ ചെലവഴിച്ചാണ് ഇരട്ടയാർ ശാന്തിഗ്രാം മുതൽ നോർത്ത് വരെയുള്ള ഭാഗത്തെ നവീകരണമാണ് നടക്കുന്നത്. എന്നാൽ കലുങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമാണം വൈകുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാക്കുന്നു. കൂടാതെ വളവുകളിലും കയറ്റിറക്കങ്ങളുള്ള ഭാഗത്തും ടാറിംഗ് ഇളകിയായും നാട്ടുകാർ പറയുന്നു. റോഡിന്റെ വശങ്ങൾ കോൺക്രീറ്റും ചെയ്തിട്ടില്ല.