kstp
കെ.എസ്.ടി.എ. നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ

കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ സ്‌കൂളുകൾക്കും കേന്ദ്ര സർക്കാർ ഫണ്ടുകൾ ലഭ്യമാക്കുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലാ ട്രഷറർ എം.ആർ. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ എൻ.വി. ഗിരിജാകുമാരി, പി.കെ. ഗംഗാധരൻ, സബ് ജില്ലാ കമ്മിറ്റി സെക്രട്ടറി ജയ്‌സൺ, പ്രസിഡന്റ് അരുൺകുമാർ ദാസ് തുടങ്ങിയവർ പങ്കെടുത്തു.