ആനയിറങ്കൽ: ആനയിറങ്കലിനു സമീപം ഒറ്റയാൻ ഇറങ്ങി 2 പെട്ടിക്കടകൾ തകർത്തു. തങ്കമണിയുടെ ചായക്കട അടിച്ചു തകർത്ത കാട്ടാന സമീപത്തെ തമ്പിയുടെ പെട്ടിക്കട തേയിലത്തോട്ടത്തിലേക്ക് തള്ളിയിട്ടു. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് കാട്ടാന കടകൾ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ കാട്ടാന ഇവിടെ എത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.