മുണ്ടക്കയം : പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സനി​ധി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​.എ​ൽ​.എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ദു​രി​താ​ശ്വാ​സ​നി​ധി​ക​ൾ രൂ​പീ​ക​രി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​വു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ഈ ​നി​ധി​യി​ലേ​ക്ക് വേ​ണ്ട​ത്ര ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും കൊ​വി​ഡ്, പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കാൻ ഇത് സ​ഹാ​യ​ക​ര​മാ​കുമെന്നും അദ്ദേഹം പറഞ്ഞു.