മുണ്ടക്കയം : സ്ത്രീധനത്തിനെതിരെ കേരള മഹിളാസംഘം സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന രക്തപ്രതിജ്ഞ മുണ്ടക്കയത്തും നടന്നു. മഹിളാസംഘം ജില്ല പ്രസിഡന്റും, ജില്ല പഞ്ചായത്ത് അംഗവുമായ ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സി. അംഗം കെ.ടി പ്രമദ്, മണ്ഡലം സെക്രട്ടറി അഡ്വ.എൻ.ജെ.കുര്യാക്കോസ്, മഹിളാസംഘം പ്രതിനിധി സി.എം.ചെല്ലമ്മ,മഹിളാസംഘം നേതാക്കളായ ജലജാ ഷാജി, വിജയമ വിജയലാൽ, അനുശ്രീ സാബു, റോസമ്മ ജോർജ്, സുലോചന സുരേഷ്, ശാന്താഗോപാലകൃഷ്ണൻ, സിന്ധു മുരളി, രജനി സുധീർ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം സുനിൽ ടി.രാജ് തുടങ്ങിയവർ പങ്കെടുത്തു