sndp

മുണ്ടക്കയം : ശബരിമല മേൽശാന്തി നിയമനത്തിൽ മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കാനുള്ള
ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് നാമജപ പ്രതിഷേധം നടത്തി. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈദിക യോഗം യൂണിയൻതല പ്രസിഡന്റ് മുക്കുളം വിജയൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എൻ പുരം പി.കെ.ബിനോയ് ശാന്തി ആമുഖ പ്രഭാഷണവും, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ. പി. അനിയൻ മുഖ്യപ്രഭാഷണവും നടത്തി. വൈദിക യോഗം യൂണിയൻ ഭാരവാഹികളായ കോരുത്തോട് വിനോദ് തന്ത്രി, ശാന്തിമാരായ ഉദയൻ, സ്വമേഷ്, ഹരികൃഷ്ണൻ, ബിബിൻ, അജീഷ്, ബി.അഭിജിത്ത്, അനന്ദു, പ്രദീപ്, രാജൻ, അനീഷ് ,സജി കാർത്തിക, രാജു, വിഷ്ണു എന്നിവർ പങ്കെടുത്തു.