ചങ്ങനാശേരി : ചാലച്ചിറ ഹെൽത്ത് സെന്ററിൽ വാക്‌സിൻ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറിച്ചി ഗ്രാമപഞ്ചായത്തിൽ മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ് പഞ്ചായത്തിലെ ഏക വാക്‌സിൻ സെന്റർ. ഇതുമൂലം ജനങ്ങൾ യഥാസമയം വാക്‌സിൻ എടുക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഇത്തിത്താനം പ്രദേശത്തുള്ളവർ 100, 200 രൂപ ഓട്ടോകൂലി കൊടുത്താണ് വാക്‌സിൻ എടുക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ചാലച്ചിറ കുടുംബക്ഷേമകേന്ദ്രത്തിൽ വാക്‌സിൻ സെന്റർ ആരംഭിക്കുകയാണ് ഏകപോംവഴിയെന്ന് ഇത്തിത്താനം വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസന്നൻ ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു. സ്‌കറിയ ആന്റണി വലിയപറമ്പിൽ, ജോസ് തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.