മുണ്ടക്കയം : ധനകാര്യ മേഖലയോടൊപ്പം സാമൂഹിക രംഗത്തുമുള്ള മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാർ എൻ അജിത്കുമാർ പറഞ്ഞു. വിദ്യാതരംഗിണി വായ്പാ പദ്ധതി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബുക്ക്‌ ചലഞ്ചിലൂടെ സമാഹരിച്ച ബുക്ക്‌ വിതരണം കാഞ്ഞിരപ്പള്ളി അസി. രജിസ്ട്രാർ ഷമീർ വി. മുഹമ്മദ്‌ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി അസി. ഡയറക്ടർ സതി ഇ. എസ്, ഓഡിറ്റർ ജി. മനോജ്‌ കുമാർ, , ബാങ്ക് ഭരണസമിതി അംഗങ്ങളും സഹകാരികളും ജീവനക്കാരും പങ്കെടുത്തു