വെച്ചൂർ : എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി അനുമോദിച്ചു. വെച്ചൂർ നിവാസികളായ 41വിദ്യാർത്ഥികളെയാണ് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീടുകളിലെത്തി അനുമോദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.മണിലാൽ, സോജിജോർജ്, ബീന,പ്രതിപക്ഷ നേതാവ് എൻ.സുരേഷ്‌കുമാർ, എസ്.സഞ്ജയൻ, ഗീതാസോമൻ, സ്വപന മനോജ്, ബിന്ദുരാജു, മിനിമോൾ, ആൻസി തങ്കച്ചൻ, ശാന്തിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ് തുടങ്ങിയവർ സംബന്ധിച്ചു.