വൈക്കം : ഗവ.ആയുർവേദ ആശുപത്രിയിൽ ആഗസ്റ്റ് 10 ,11 തീയതികളിൽ യോഗ മെഡിക്കൽ ക്യാമ്പ് നടത്തും. 12 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ക്യാമ്പിലേക്ക് ആഗസ്റ്റ് 6 വരെ ആയുർവേദ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 04829 - 225377, 9446717590 എന്നീ ഫോൺ നമ്പരുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയത്ത് ബന്ധപ്പെടണം.