കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേൽനോട്ടം നിർവഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കും.
പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ഇന്ന് വൈകിട്ട് അഞ്ചിനകം വൈക്കം, മേലുകാവ് , പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നൽകണം.ഫോൺ: 04828- 202751