മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. രണ്ടാംവാർഡിൽ ഉൾപ്പെട്ട താളുങ്കൽ മേഖലകളിലാണ് ശല്യം. ജനങ്ങളുടെ പരാതിയെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്റെ നിർദ്ദേശപ്രകാരം അഗ്രിക്കൾച്ചറൽ കാഞ്ഞിരപ്പളളി നോഡൽ ഓഫീസർ കെ.അജിത്, ഡോ.ആർ.ആനീസ് ജോസഫ്, കൃഷി ഓഫീസർ യമുന, കൃഷി അസിസ്റ്റന്റുമാരായ മനോജ്, എം.ബി.ബിനു, പഞ്ചായത്ത് ഓഫീസർ എം.വി ഹരിഹരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.