പാലാ : കോൺവെന്റുകൾ, അഗതിമന്ദിരങ്ങൾ എന്നിവർക്കുള്ള സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റിനുള്ള അപേക്ഷ ഉടൻ നൽകണമെന്ന് ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര അറിയിച്ചു. അപേക്ഷ നൽകാത്തവർ സ്ഥാപനത്തിന്റെ ലെറ്റർ പാഡിൽ അംഗങ്ങളുടെ പേര്, ആധാർ നമ്പർ എന്നിവ സഹിതം 1 നകം തിരുനക്കരയിലുള്ള ജില്ലാ ഓഫീസിൽ അപേഷനൽകേണ്ടതാണ്. സംശയമുള്ളവർ വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം.