കട്ടപ്പന: ഏലം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏലം കർഷകർ സ്‌പൈസസ് ബോർഡ് ഓഫീസ് പടിക്കൽ സത്യഗ്രഹ സമരം നടത്തി. ഏലയ്ക്കയുടെ വില ഇടിക്കുന്ന സ്‌പൈസസ് ബോർഡ് വിരിച്ചുവിടുക, 5000 രൂപ തറവില നിശ്ചയിക്കുക, ഏലം ലേല കേന്ദ്രങ്ങൾ പിരിച്ചുവിട്ട് സ്വതന്ത്ര വിപണി ഏർപ്പെടുത്തുക, 56 വയസ് പൂർത്തിയായ കർഷകർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമര സമിതി ചെയർമാൻ റെജി ഞള്ളാനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ വണ്ടൻമേട് അദ്ധ്യക്ഷത വഹിച്ചു. സജി സാമുവേൽ, എം.എൽ. ആഗസ്തി, ജോമോൻ ഒഴുകയിൽ, ഷിബു ആക്കാട്ടുമുണ്ടയിൽ, രാജേന്ദ്രൻ കമ്പംമെട്ട് തുടങ്ങിയവർ പങ്കെടുത്തു.