പൊൻകുന്നം : രാജ്യത്തെ ഇലക്ട്രിസിറ്റി ബോർഡുകളെ സ്വകാര്യവത്ക്കരിക്കുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 10 ന് നടത്തുന്ന പണിമുടക്കിന് നോട്ടീസ് നൽകുന്നതിന് മുന്നോടിയായി ജീവനക്കാരുടെ യോഗം ചേർന്നു. എൻ.സി.സി.ഒ.ഇ.ഇ.ഇ.യുടെ പൊൻകുന്നം ഡിവിഷൻതല യോഗം സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗം അഡ്വ.ഡി.ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പ്രജിത്ത്, ദിലീഷ് രാജൻ, മുരളീധരൻ നായർ, വി.ഡി.രെജികുമാർ, എം.ബി.പ്രസാദ്, വി.ആർ.അരുൺ, പി.ജെ.സജീവ്, എം.സി.മനോജ് എന്നിവർ പ്രസംഗിച്ചു. എക്‌സി.എൻജിനിയർക്ക് പണിമുടക്ക് നോട്ടീസ് നൽകി.