കട്ടപ്പന: പട്ടികജാതി- പട്ടികവർഗ ഫണ്ട് തട്ടിയെടുക്കലിനെതിരെ സാമൂഹ്യ നീതി കർമ സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന പട്ടികജാതി പട്ടികവർഗ വികസന ആഫീസ് പടിക്കൽ ധർണ നടത്തി. സാംബവർ സൊസൈറ്റി ജില്ലാ രക്ഷാധികാരി രാജു ആഞ്ഞിലിത്തോപ്പിൽ ഉദ്ഘാടനം ചെയ്തു. സി.ഡി. മുരളീധരൻ, മോഹനൻ അയ്യപ്പൻകോവിൽ, സജി വാഴപ്പള്ളിയിൽ, വി.ജി. സുകുമാരൻ, ഷാജി ചുക്കുരുമ്പേൽ, കെ.ആർ. രാജൻ, സുമ സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.