കോട്ടയം : ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിലെ ദേവസ്വം ബോർഡിന്റെ നിലവിലുള്ള ജാതിവ്യവസ്ഥ അവസാനിപ്പിക്കുക, പൂജ - താന്ത്രിക വിധികളിൽ പ്രാവീണ്യമുള്ള എല്ലാ വിഭാഗക്കാരെയും ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തി പദവികളിൽ അവസരമൊരുക്കുക, 2002ലെ സുപ്രീംകോടതി വിധി നടപ്പിലാക്കുക, ജാതിയുടെ പേരിൽ വൈദികർക്ക് ഭ്രഷ്ട് കൽപ്പിക്കാതിരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വൈദികയോഗം കോട്ടയം യൂണിയൻ നാമജപ പ്രതിഷേധം നടത്തി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർരാജീവ് ഉദ്ഘാടനം ചെയ്തു. ദീപു നാരായണൻ ശാന്തി, ദീപേഷ് ശാന്തി, വിഷ്ണുനാരായണൻ ശാന്തി, രമേഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.