ചങ്ങനാശേരി : തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിൽ അഴിമതിയാണെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ മൂന്നു ബാങ്കുകളുടെ മുൻപിൽ പ്രതിഷേധസമരം നടന്നു. സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.ടി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുനിൽ, വിജേഷ് ആരമല, സുരേഷ് ബാബു, സജികുമാർ തിനപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. കൊടിനാട്ടും കുന്ന് ബ്രാഞ്ചിനു മുന്നിൽ നടത്തിയ സമരം ജില്ലാ കമ്മിറ്റി അംഗം കെ.കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ.ഗോപാലകൃഷ്ണൻ, വിനോദ്, ബി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മാന്താനം ബ്രാഞ്ചിനു മുന്നിൽ നടത്തിയ സമരം മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മനോജ് പാലമൂട്ടിൽ, താഴമ്പു അനിൽ തുടങ്ങിയവർ പങ്കെടുത്തു.